banner

പ്രശസ്ത ബ്രിട്ടീഷ് ബാലസാഹിത്യകാരൻ റെയ്മണ്ട് ബ്രിഗ്‌സ് അന്തരിച്ചു

പ്രശസ്ത ബ്രിട്ടീഷ് ബാലസാഹിത്യകാരനും ചിത്രകാരനുമായ റെയ്മണ്ട് ബ്രിഗ്സ് (88) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ദി സ്നോമാൻ, ഫംഗസ് ദി ബൂഗിമാൻ എന്നിവയാണ് ബ്രിഗ്സിന്റെ പ്രശസ്തമായ ചിത്രകഥകൾ.

1934-ൽ ലണ്ടനിൽ ജനിച്ച ബ്രിഗ്സ് കുറച്ചുകാലം പരസ്യമേഖലയിൽ ജോലി ചെയ്ത ശേഷമാണ് ചിത്രകഥാ രചനയിലേക്ക് കടക്കുന്നത്. 1966-ൽ തയ്യാറാക്കിയ നഴ്സറിഗാനങ്ങളുടെ സമാഹാരമായ ദി മദർ ഗൂസ് ട്രഷറി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാലസാഹിത്യത്തിലെ ഓസ്‌കർ എന്നറിയപ്പെടുന്ന കേറ്റ് ഗ്രീൻ എവേ മെഡലിനും അദ്ദേഹം അർഹത നേടിയിട്ടുണ്ട്. 1970-ലും ഈ പുരസ്‌കാരം ലഭിച്ചു. 1977-ൽ ഫംഗസ് ദി ബൂഗിമാനും 1978-ൽ സ്നോമാനും പുറത്തിറങ്ങി.

ബ്രിഗ്സിന് ഏറെ പ്രസിദ്ധി നേടിക്കൊടുത്ത സ്നോമാൻ ലോകത്താകമാനം 55 ലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്. 1982-ൽ പുറത്തിറക്കിയ ഈ ചിത്രകഥയുടെ ആനിമേഷൻ വകഭേദം പിന്നീടുള്ള എല്ലാ ക്രിസ്തുമസിനും ബ്രിട്ടീഷ് ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

Post a Comment

0 Comments