ന്യൂഡല്‍ഹി : റഷ്യയില്‍ പിടിയിലായ ഐഎസ് ഭീകരന് പരിശീലനം ലഭിച്ചത് തുര്‍ക്കിയില്‍ നിന്നാണെന്ന് വിവരം. പ്രവാചകനെ ഇന്ത്യ അപമാനിച്ചെന്നും, ഇതിലുള്ള പ്രതികാരമായാണ് രാജ്യത്ത് ചാവേര്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടതെന്നുമാണ് ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ഉദ്യോഗസ്ഥരോട് ഭീകരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഭീകരന്റെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ അടങ്ങിയ വീഡിയോ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് വിഭാഗത്തിന്റെ സിഎസ്ഒ വിഭാഗം പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, 30 കാരനായ അസമോവ് മഷഹോന്ത് ആണ് പിടിയിലായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
0 Comments