banner

ഗുലാം നബി ആസാദിൻ്റെ രാജി; രൂക്ഷ വിമർശവുമായി കോൺഗ്രസ് നേതാവ്

ഗുലാം നബിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി കോൺഗ്രസ് നേതാവ് പവൻ ഖേര. എല്ലാ പദവികളും കിട്ടിയ ശേഷം അധികാരമില്ലാത്തപ്പോൾ പാർട്ടി വിട്ടു. ഗുലാം നബിയുടെ കാപട്യം അത്ഭുതപ്പെടുത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

ഒരു പാട് കാലം തീരുമാനങ്ങൾ എടുത്തിരുന്ന കോർ ഗ്രൂപ്പിൽ അദ്ദേഹം അംഗമായിരുന്നു. അന്ന് അദ്ദേഹത്തിന് പരാതിയുണ്ടായിരുന്നില്ല. ഇന്ന് ആ ഗ്രൂപ്പിൽ അംഗമല്ലാത്തപ്പോൾ അതിനെ വിമർശിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ഗുലാം നബി ആസാദിന്റെ നിയന്ത്രണം നരേന്ദ്രമോദിയുടെ റിമോട്ട് കൺട്രോളിൽ ആണെന്നും പവൻ ഖേര പറഞ്ഞു.

إرسال تعليق

0 تعليقات