ന്യൂഡല്‍ഹി : ആം ആദ്മി സര്‍ക്കാരിനെ മറിച്ചിടാന്‍ എം.എല്‍.എമാര്‍ക്ക് 20 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന് മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒന്നുകില്‍ 20 കോടി വാങ്ങി ബി.ജെ.പിയില്‍ ചേരുക അല്ലെങ്കില്‍ സി.ബി.ഐ കേസിനെ നേരിടുകയെന്ന ഭീഷണിയാണ് ലഭിച്ചതെന്ന് ആം ആദ്മി ദേശീയ വക്താവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ് വ്യക്തമാക്കി.
മനീഷ് സിസോദിയയെ മറ്റൊരു ഷിന്ദേയാക്കാനുള്ള ശ്രമമായിരുന്നു ബിജെപി നടത്തിയത്. പക്ഷെ അതിനെ എ.എ.പി പരാജയപ്പെടുത്തിയെന്നും നേതാക്കള്‍ വ്യക്തമാക്കി.
ബി.ജെ.പി നേതാക്കളുമായി സൗഹൃദമുള്ള എം.എല്‍.എമാരായ അജയ് ദത്ത്, സഞ്ജ് ഷാ, സോംനാഥ് ഭാരതി, കുല്‍ദീപ് കുമാര്‍ എന്നിവരുടെയടുത്താണ് നേതാക്കള്‍ ബന്ധപ്പെട്ടത്. ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ 20 കോടിയും മറ്റ് എം.എല്‍.എമാരെ അവരോടൊപ്പം കൂട്ടിയാല്‍ 25 കോടിയുമായിരുന്നു വാഗ്ദാനമെന്ന് സഞ്ജയ് സിങ് പറഞ്ഞു.
0 Comments