പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷററുമായ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർ നിര്യാതനായി. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
മയ്യത്ത് നിസ്കാരം വൈകുന്നേരം നാലിന് ചേലക്കാട് ജുമുഅത്ത് പള്ളിയിൽ. 2004 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയില്‍ അംഗമായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൂടിയാണ്. മുഹമ്മദ് മുസ്‌ലിയാർ വിവിധ മഹല്ലുകളുടെ ഖാസിയുമാണ്.
0 Comments