banner

സ്‌കൂളുകൾക്ക് നാളെ പ്രവൃത്തിദിനം; സെപ്റ്റംബർ 3 മുതൽ ഓണാവധി

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകൾക്ക് ശനിയാഴ്ച (20-8-2022) പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് സ്കൂളുകൾക്കു പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് ശനിയാഴ്ച ക്ലാസ് നടത്തുന്നത്.

ഓഗസ്റ്റ് 24-ാം തീയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. സെപ്റ്റംബർ 12-ന് ഓണാവധിക്ക് ശേഷം സ്കൂളുകൾ വീണ്ടും തുറക്കും.

Post a Comment

0 Comments