എസ്ബിഐയുടെ പേരിൽ ഒരു വ്യാജ സന്ദേശം ഇപ്പോൾ ഇ-മെയിലായും എസ്എംഎസ് ആയും വ്യാപകമായ് വരുന്നുണ്ട്. ഉപഭോക്താക്കളോട് അവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടാതിരിക്കാൻ പാൻ നമ്പർ അപ്ഡേറ്റ് ചെയ്യാനും അതിനായ് നിങ്ങളുടെ സ്വകാര്യ അല്ലെങ്കിൽ ബാങ്കിംഗ് വിശദാംശങ്ങൾ പങ്കിടാൻ ആവശ്യപ്പെടുന്നതാണ് സന്ദേശം.
എന്നാൽ ഇത്തരം സന്ദേശങ്ങൾ വ്യാജമാണെന്നും ഇവയ്ക്ക് പ്രതികരിക്കരുതെന്നും മുന്നറിയിപ്പുണ്ട്. എസ്ബിഐ ഒരിക്കലും ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ ഇ-മെയിൽ എസ്എംഎസ് വഴി ആവശ്യപ്പെടാറില്ലെന്ന് കണ്ടെത്താനായി.
0 Comments