10.08.2022 ന് അതിജീവതയുടെ വീട്ടിൽ എത്തിയ പ്രതി വീടിന് പുറത്ത് വച്ച് മറ്റാരും ഇല്ലാതിരുന്ന സമയം പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിലും മറ്റും സ്പർശിച്ച് ലൈംഗികമായി പീഢിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
പെൺകുട്ടിയുടെ എതിർപ്പ് വകവക്കാതെ പിന്നീട് വീട്ടിനുള്ളിൽ വച്ചും സമാനമായി പെരുമാറിയ പ്രതി വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാവ് കുട്ടിയോട് വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് പീഢന വിവരം പുറത്തറിഞ്ഞത്. തുടർന്ന് വിവരം പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും, ഇയാൾക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിൽ ആവുകയുമായിരുന്നു.
പാരിപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അൽജബ്ബാർ എ യുടെ നേതൃത്വത്തിൽ എസ്.ഐ മാരായ സുരേഷ് കുമാർ, ജി.എ.എസ്.ഐ പ്രകാശ് എസ്.സി.പി.ഒ മഞ്ജു, സി.പി.ഓ മാരായ അനൂപ്, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
0 Comments