Latest Posts

ദിലീപിന് വേണ്ടി വ്യാജ സ്‌ക്രീന്‍ ഷോട്ടുകളുണ്ടാക്കി?: ഷോണ്‍ ജോര്‍ജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും



കോട്ടയം : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി വ്യാജ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉണ്ടാക്കിയതായ ആരോപണത്തെ തുടര്‍ന്ന് ഇന്ന് ക്രൈംബ്രാഞ്ച് ഷോണ്‍ ജോര്‍ജിനെ ചോദ്യം ചെയ്യും. 

ksfe prakkulam

കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് പ്രചരിപ്പിക്കുകയും അതിന്റെ വിശ്വാസ്യതയ്ക്കായി സ്‌ക്രീന്‍ ഷോട്ടുകള്‍ ഉണ്ടാക്കുകയും ചെയ്തു എന്നാണ് ഷോണിനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഇന്ന് കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ഷോണിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ദിലീപിനെതിരെ അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന വ്യാജ സ്‌ക്രീന്‍ ഷോട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന് ഷോണ്‍ അയച്ചുകൊടുത്തുവെന്നാണ് കേസ്. അനൂപിന്റെ ഫോണിലേക്ക് സ്‌ക്രീന്‍ ഷോട്ടുകള്‍ വന്നത് ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍ നിന്നാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.

0 Comments

Headline