പുരുഷന്മാര്‍ക്കിടയിലെ സ്വവര്‍ഗ്ഗരതി നിരോധന നിയമം പിന്‍വലിക്കുമെന്ന് സിംഗപ്പൂര്‍. 377 എ നിയമം പിന്‍വലിക്കുന്നതായി സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂംഗ് ദേശീയ ടിവിയിലൂടെ പ്രഖ്യാപിച്ചു. എല്‍ജിബിടിക്യു കമ്മ്യൂണിറ്റികളുടെ വര്‍ഷങ്ങള്‍ നീണ്ട സംവാദങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ഒടുവിലാണ് തീരുമാനം. ഇത് മനുഷ്യരാശിയുടെ വിജയമാണെന്ന് എല്‍ജിബിടിക്യു കമ്മ്യൂണിറ്റി പ്രതികരിച്ചു.
സ്വവര്‍ഗരതിക്കെതിരായ എതിര്‍പ്പിനെ മാറ്റിവച്ച്, സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള ലൈംഗികത അംഗീകരിക്കാനും, സെക്ഷന്‍ 377 എ റദ്ദാക്കാനും സിംഗപ്പൂര്‍ തയ്യാറാണെന്ന് വിശ്വസിക്കുന്നുതായി പ്രധാനമന്ത്രി പറഞ്ഞു. ”സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കാന്‍ തീരുമാനിച്ചു. ഇതാണ് വേണ്ടത്, സിംഗപ്പൂര്‍ ജനത തീരുമാനം അംഗീകരിക്കും. എല്ലായിടത്തും സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് ഇപ്പോള്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്” ലീ സിയാന്‍ ലൂംഗ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വിവാഹത്തിന്റെ നിയമപരമായ നിര്‍വചനം പുരുഷനും സ്ത്രീയും തമ്മിലുള്ളതാണ് എന്നതില്‍ മാറ്റം വരുത്താന്‍ പദ്ധതിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘വിവാഹം ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ളതായിരിക്കണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, അത്തരം കുടുംബങ്ങളില്‍ കുട്ടികളെ വളര്‍ത്തണം, പരമ്പരാഗത കുടുംബം സമൂഹത്തിന്റെ അടിസ്ഥാന നിര്‍മ്മാണ ഘടകമായി മാറണം’ ..അദ്ദേഹം പറഞ്ഞു.
0 Comments