banner

വാഹനാപകടത്തിൽ അതുൽ വിടവാങ്ങി; കണ്ണുകൾ ദാനം ചെയ്ത് ബന്ധുക്കൾ

കൊല്ലം : കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ അന്തരിച്ച   എസ്.എൻ കോളേജിലെ ബിരുദ വിദ്യാർത്ഥിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ അതുലി (20) ൻ്റെ കണ്ണുകൾ ദാനം ചെയ്തു. മരണം സ്ഥിരീകരിച്ചതോടെ ആശുപത്രി അധികൃതര്‍ അവയവദാനത്തിന് ബന്ധുക്കളെ സമീപിക്കുകയായിരുന്നു. ബന്ധുക്കൾ സമ്മതമയിച്ചതോടെ രണ്ട് കണ്ണുകളും സർക്കാരിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം കണ്ണ് ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.

കഴിഞ്ഞ ദിവസം രാത്രിയിൽ KSRTC ബസ് സ്റ്റാൻഡിന് സമീപം നിർത്തിയിട്ടിരുന്ന ലോറിക്കു പുറകിൽ അമലിന്റെ ബൈക്ക് തട്ടിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അതുൽ മരണപ്പെട്ടത്. കൊല്ലം എസ്.എൻ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ അതുൽ ആറ്റിങ്ങലിലെ സ്വകാര്യ സ്ഥാപനത്തിൽ പാർട്ട്ടൈം ജോലി നോക്കുന്നുണ്ടായിരുന്നു. ഇവിടെ നിന്ന് ജോലി കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് അപകടമുണ്ടായത്. 

ആറ്റിങ്ങൾ നഗരസഭ കൗൺസിലർ സുഖിൽ ആറ്റിങ്ങലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ...

മരണത്തിലും രണ്ട് ജീവന് തുണയായി ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ സഖാവ് അതുൽ.

ഡി വൈ എഫ് ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയിലെ വിളയിൽമൂല യൂണിറ്റ് കമ്മിറ്റി അംഗമാണ് സ. അതുൽ

ഇന്നലെ രാത്രി ആറ്റിങ്ങൽ KSRTC ബസ് സ്റ്റാൻഡിന് സമീപം നിർത്തിയിട്ടിരുന്ന ലോറിക്കു പുറകിൽ അമലിന്റെ ബൈക്ക് തട്ടിയാണ് അപകടം ഉണ്ടായത്.

കൊല്ലം SN കോളേജിൽ ഡിഗ്രി വിദ്യാർത്ഥിയായ അമൽ പഠനശേഷം പർടൈമ് ജോലി എന്ന നിലയിൽ ആറ്റിങ്ങൽ chick pop എന്ന സ്ഥാപനത്തിൽ ഡെലിവറി ബോയ് ആയി നിൽക്കെ ഇന്നലെ തന്റെ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ അപകടം ഉണ്ടായത്.

അപകടശേഷം ആദ്യം ആറ്റിങ്ങൽ വലിയകുന്ന് താലുക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോകുകയും ശേഷം അവിടെ നിന്ന്. തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിൽ മാറ്റുകയും ചെയ്തു.

ആശുപത്രിയിൽ മരണം സ്ഥിതീകരിക്കുകയും തുടർന്ന് ആശുപത്രി അധികൃതര്‍ അവയവദാനത്തിനു ബന്ധുക്കളെ സമീപിച്ചു. അവര്‍ സമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് സ. അതുലിന്റെ രണ്ട് കണ്ണുകളും സർക്കാരിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം Eye ഹോസ്പിറ്റലിലേക്ക് മാറ്റിയത്.

ഇരു കണ്ണുകളും ഇനി ഇരുട്ടിന്റെ പുതുവെളിച്ചമാകും.

അന്ത്യാഭിവാദ്യങ്ങൾ സഖാവെ...

Post a Comment

0 Comments