banner

‘ഡൽഹിക്കാരാ ജാവോന്ന് പറയണം'; ഇഡിക്കെതിരെ സോഷ്യൽ മീഡിയ കാമ്പയിനുമായി സിപിഎം



കോഴിക്കോട് : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സിപിഎമ്മിന്റെ സമൂഹമാധ്യമങ്ങളിൽ കാമ്പയിൻ. തോമസ് ഐസക്ക് കേസിൽ പ്രതിയല്ലെന്നും സാക്ഷിയാണെന്നും ഇ.ഡി ഹൈക്കോടതിയിൽ അറിയിച്ചതിന് പിന്നാലെയാണ് കാമ്പയിൻ. പോരാളി ഷാജി ഉൾപ്പടെയുള്ള സൈബർ ഇടങ്ങളിലെ സിപിഎം അനുകൂല പേജുകളിലെല്ലാം ഇ.ഡിക്കെതിരായ കാമ്പയിനാണ് നിറയുന്നത്.

മമ്മുട്ടി നായകനായെത്തിയ ഭീഷ്മപർവത്തിലെ ‘ഡൽഹിക്കാരാ ജാവോന്ന് പറയണമെന്ന’ ഡയലോഗോടു കൂടിയാണ് പോസ്റ്ററുകളിലൊന്ന് വന്നിരിക്കുന്നത്. വി.കെ പ്രശാന്ത് എംഎ‍ൽഎ ഉൾപ്പടെയുള്ളവർ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.

കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻ മന്ത്രി തോമസ് ഐസക്ക് ബുധനാഴ്ച വരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തോമസ് ഐസക് സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഹരജി ബുധനാഴ്ച വീണ്ടും കോടതി പരിഗണിക്കും.

തോമസ് ഐസക്കിന്റെ സ്വകാര്യത മാനിക്കണമെന്ന് ഹൈക്കോടതി ഇ.ഡിക്ക് നിർദ്ദേശം നൽകി. അതേസമയം, തോമസ് ഐസക്കിനെ പ്രതിയായിട്ടല്ല നോട്ടീസ് നൽകി വിളിപ്പിച്ചതെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കി. അദ്ദേഹം സാക്ഷിയാണെന്നും തെളിവ് തേടാനാണ് വിളിപ്പിച്ചതെന്നും ഇ.ഡി അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments