banner

സോണിയ ഗാന്ധിക്ക് വീണ്ടും കൊവിഡ്; വീട്ടിൽ നിരീക്ഷണത്തിൽ തുടരും

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡാനന്തര ശാരീരിക പ്രശ്‌നങ്ങൾ തുടരുന്നതിനിടെയാണ് സോണിയ ഗാന്ധിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചത്. 

വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് സോണിയ ഗാന്ധി വീട്ടിൽ ഐസൊലേഷനിൽ തുടരും. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 

മകൾ പ്രിയങ്ക ഗാന്ധിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയും വീട്ടിൽ നിരീക്ഷണത്തിലാണ്.
 

Post a Comment

0 Comments