banner

പാല്‍ വാങ്ങാന്‍ പോയ പന്ത്രണ്ടുകാരിയെ തെരുവുനായ ആക്രമിച്ചു,കണ്ണിലും തോളിലുമടക്കം ഏഴിടത്ത് കടിയേറ്റു



പാല്‍ വാങ്ങാന്‍ പോയ പന്ത്രണ്ടുകാരിയെ തെരുവുനായ ആക്രമിച്ചു. റാന്നി പെരുന്നാടുകാരിയായ അഭിരാമിയ്ക്കാണ് ശനിയാഴ്ച രാവിലെ തെരുവ് നായയുടെ ആക്രമണത്തില്‍ ഗുരതരമായി പരുക്കേറ്റത്.

ksfe prakkulam

ദേഹത്ത് ഏഴിടത്തായി തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. കണ്ണിലേയും തോളിലേയും മുറിവ് ആഴത്തിലുള്ളതാണ്. ഇന്നലെ രാവിലെ കാര്‍മല്‍ എഞ്ചിനീയറിംഗ് കോളജ് റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു സംഭവം. ആദ്യം കുട്ടിയുടെ കാലിലാണ് തെരുവ് നായ കടിച്ചത്. ഇതോടെ കുട്ടി നിലത്ത് വീഴുകയായിരുന്നു.  

നാട്ടുകാര്‍ വിവരം അറിയിച്ചതോടെ കുട്ടിയുടെ വീട്ടുകാര്‍ എത്തിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. നിലവില്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് കണ്ണാശുപത്രിയിലേക്ക് മാറ്റും.


നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments