banner

യുദ്ധത്തെ തുടർന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ

ഡൽഹി : യുക്രെയ‍്‍നിൽ നിന്ന് യുദ്ധത്തെ തുടർന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ. തുടർപഠനത്തിന് കേന്ദ്ര സർക്കാർ ഇടപെടലിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിദ്യാർത്ഥികളുടെ ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് സർക്കാരിനോട് കോടതി നിർദേശിച്ചു. 

 മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ സന്നദ്ധമാണെന്ന് യുക്രെയ്ന്‍ അറിയിച്ചതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ നേരത്തെ അറിയിച്ചിരുന്നു. ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും ജയശങ്കർ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മറ്റ് മാര്‍ഗങ്ങളും പരിശോധിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു. എന്നാൽ തുടർ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടലിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. 

Post a Comment

0 Comments