banner

ജഗതി ശ്രീകുമാറിന് ഓണക്കോടിയും പുസ്തകവും നൽകി സുരേഷ് ഗോപി

ജഗതി ശ്രീകുമാറിന് ഓണക്കോടി സമ്മാനിച്ച് സുരേഷ് ഗോപി. തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി സൗഹൃദ സന്ദര്‍ശനം നടത്തിയത്. ജഗതിയുടെ അഭിനയ ജീവിതത്തെക്കുറിച്ച് രമേശ് പുതിയമഠം എഴുതിയ ജഗതി എന്ന അഭിനയ വിസ്‍മയം എന്ന പുസ്‍തകത്തിന്‍റെ പ്രകാശനവും സുരേഷ് ഗോപി നിര്‍വ്വഹിച്ചു.

സന്ദര്‍ശനത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സുരേഷ് ഗോപിയെ പുഞ്ചിരിയോടെ വരവേല്‍ക്കുന്ന ജഗതിയെ വീഡിയോയില്‍ കാണാം. പ്രകാശനം ചെയ്‍ത പുസ്‍തകം ജഗതിക്കൊപ്പം മറിച്ചുനോക്കി, അദ്ദേഹത്തിനും വീട്ടുകാര്‍ക്കുമൊപ്പം അല്‍പസമയം ചിലവഴിച്ചതിനു ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.

Post a Comment

0 Comments