banner

കാലിൽ പാമ്പ് കടിച്ചെന്ന് സംശയം; പതിമൂന്നുകാരൻ നിരീക്ഷണത്തിൽ

എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയ്ക്ക് പാമ്പ് കടിയേറ്റതായി സംശയം. എട്ടാം ക്ലാസ് വിദ്യാർഥി ആദൂർ കറുപ്പം വീട്ടിൽ അജ്മൽ ഷായ്ക്കാണ് (13) പാമ്പുകടിയേറ്റതായി സംശയിക്കുന്നത്. 

കാലിൽ മുറിവേറ്റ കുട്ടിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശാരീരിക അസ്വസ്ഥതകളൊന്നും അനുഭവപ്പെടുന്നില്ലെങ്കിലും കുട്ടിയെ 24 മണിക്കൂർ നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. 

സ്കൂൾ കോമ്പൗണ്ടിൽ കൂട്ടുകാരോടൊത്ത് ഫുട്ബോൾ കളിക്കുകയായിരുന്നു. ദൂരെയ്ക്ക് തെറിച്ച ബോളെടുക്കാൻ പോയ കുട്ടിയുടെ കാലിലൂടെ പാമ്പിഴഞ്ഞെന്നാണ് കുട്ടി പറയുന്നത്.

Post a Comment

0 Comments