സുരേഷിന്റെ ഭാര്യയുടെ സുഹൃത്താണ് അജയ്. ഈ ബന്ധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയാണ് സുരേഷിന്റെ ഭാര്യ. യുവതിയെ കാണാനാണ് അജയ് എറണാകുളത്തെത്തി ഹോട്ടലില്‍ മുറിയെടുത്തത്.
ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന സംശയമുണ്ടായിരുന്ന സുരേഷും കൊച്ചിയില്‍ എത്തുകയായിരുന്നു. രാത്രിയില്‍ കാണണം എന്നാവശ്യപ്പെട്ട് ഭാര്യയെക്കൊണ്ട് അജയ് കുമാറിനെ സുരേഷ് വിളിപ്പിച്ചിരുന്നു.
രാത്രി യുവതിയെ കാറിലിരുത്തിയ ശേഷം സുരേഷ് അജയ് താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് പോയി. സംസാരിക്കുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് അജയ് പുറത്തേക്ക് ഓടിയെങ്കിലും പിന്‍തുടര്‍ന്നെത്തിയ സുരേഷ് മാര്‍ക്കറ്റ് റോഡില്‍ വച്ച് വീണ്ടും ആക്രമണം തുടര്‍ന്നു. ഇതിനിടയിലാണ് സുരേഷ് കൈയ്യില്‍ കരുതിയിരുന്ന വാഹനത്തിന്റെ ഇരുമ്പ് ജാക്കി ലിവര്‍ ഉപയോഗിച്ച് അജയുടെ തലയ്ക്കടിക്കുന്നത്. വസ്ത്രത്തില്‍ പൊതിഞ്ഞ നിലയിലായിരുന്നു ലിലര്‍ സുരേഷ് കൈവശം വച്ചിരുന്നത്. തലയ്ക്ക് അടിയേറ്റ അജയ് മാര്‍ക്കറ്റ് റോഡില്‍ വീണ് മരിക്കുകയായിരുന്നു
0 Comments