banner

സംസ്ഥാനത്ത് വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു


കണ്ണൂര്‍ : കണ്ണൂരിലും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാര്‍ പഞ്ചായത്തിലെ കൊളക്കാട് ഫാമിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 10 ദിവസത്തിനിടെ പതിനഞ്ചോളം പന്നികളാണ് രോഗം ബാധിച്ച് ചത്തത്.

രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പന്നികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പന്നികളെ കൊന്നൊടുക്കും.
 
സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും. വയനാട്ടില്‍ മാനന്തവാടിയിലെ ഫാമിലാണ് സംസ്ഥാനത്ത്  ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. ഭോപ്പാലില്‍ അയച്ച സാമ്പിളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ച ഫാമിലെ മുഴുവന്‍ പന്നികളെ കൊന്നൊടുക്കിയിരുന്നു. 

മനുഷ്യരിലേക്ക് പകരുന്ന വൈറസല്ല ഇതെന്നും എന്നാല്‍ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Post a Comment

0 Comments