banner

ബിജെപിയുമായും ആർഎസ്എസുമായും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

ചെന്നൈ : ബിജെപിയുമായും ആർഎസ്എസുമായും ഒരു തരത്തിലുള്ള സന്ധിക്കും തയ്യാറല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. പാർട്ടി മുന്നോട്ട് വയ്ക്കുന്ന പ്രത്യയശാസ്ത്രത്തോട് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും തയ്യാറല്ല, ഒരിക്കലും ഭാരതീയ ജനതാ പാർട്ടിയുമായി ലയിക്കില്ലെന്നും എംകെ സ്റ്റാലിൻ പറഞ്ഞു. 

"എനിക്ക് കേന്ദ്രത്തിൻ്റെ ഉത്തരവ് കേട്ടുകൊണ്ട് വെറുതെ ഇരിക്കാനാകില്ല. കേന്ദ്ര സർക്കാരുമായി സംസാരിച്ച് സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടിയുള്ള പദ്ധതികൾ തമിഴ്‌നാട് മുഖ്യമന്ത്രി എന്ന നിലയിൽ എനിക്ക് അത് നേടാനുള്ള ഉത്തരവാദിത്തമുണ്ട്. സംസ്ഥാനവും കേന്ദ്രസർക്കാരും തമ്മിലാണ് ബന്ധമുള്ളത്, ഡിഎംകെയും ബിജെപിയും തമ്മിലല്ല. പാർട്ടിയുടെ ആശയങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല. ഒരു സാഹചര്യത്തിലും ഡിഎംകെ പ്രത്യയശാസ്ത്രവുമായി കലൈഞ്ജറുടെ മകനായ ഞാൻ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല," അദ്ദേഹം പറഞ്ഞു.

ജൂലൈ 28 ന് ചെന്നൈയിൽ നടന്ന ഫിഡെ 44-ാമത് ചെസ് ഒളിമ്പ്യാഡിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയുമായി വേദി പങ്കിട്ട പശ്ചാത്തലത്തിൽ ഉയർന്നു വന്ന ആരോപണങ്ങൾക്കാണ് സ്റ്റാലിന്റെ പ്രതികരണം. ഇരു നേതാക്കളും തമ്മിൽ ആത്മബന്ധമുണ്ടെന്ന് ഒരു വിഭാഗം ആളുകൾക്കിടയിൽ ഒരു ധാരണ ഉയർന്നിരുന്നു.

Post a Comment

0 Comments