banner

സഹോദരങ്ങള്‍ തമ്മിലെ തര്‍ക്കം, പറഞ്ഞുതീര്‍ക്കാന്‍ എത്തിയവര്‍ക്ക് കുത്തേറ്റു

കോഴിക്കോട് : താമരശ്ശേരിയില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു. വെസ്റ്റ് കൈതപ്പൊയില്‍ സ്വദേശികളായ ഷമീര്‍ ബാബു, ഇക്ബാല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്.

ksfe prakkulam


ഇന്നലെ 11 മണിയോടെയാണ് സംഭവം. സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ എത്തിയവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സഹോദരങ്ങളായ ദാസനും വിജയനും തമ്മില്‍ പ്രദേശത്ത് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. 

കഴിഞ്ഞ ദിവസം മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായി. ഇത് പറഞ്ഞുതീര്‍ക്കാന്‍ എത്തിയ വിജയന്റെ കൂട്ടുകാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ദാസന്റെ വീട്ടില്‍ എത്തി പ്രശ്‌നം പറഞ്ഞുതീര്‍ക്കാനാണ് ഷമീര്‍ ബാബുവും ഇക്ബാലും എത്തിയത്. പ്രകോപിതനായ ദാസന്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഷമീര്‍ ബാബുവിന്റെ പരിക്ക് ഗുരുതരമല്ല. ഇക്ബാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നു.ദാസനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത് വരുന്നു.

إرسال تعليق

0 تعليقات