banner

കടലില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

അര്‍ത്തുങ്കലിനു സമീപം കടലില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കടക്കരപ്പള്ളി കൊച്ചുകരിയില്‍ കണ്ണന്റെയും അനിമോളുടെയും മകന്‍ വൈശാഖിന്റെ (16) മൃതദേഹമാണ് കണ്ടെത്തിയത്.

പൊലീസും അഗ്‌നിരക്ഷാ സേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം കാണാതായ കടക്കരപ്പള്ളി നികര്‍ത്തില്‍ ശ്രീഹരിയെ കണ്ടെത്തിയിട്ടില്ല.

വ്യാഴാഴ്ചയാണ് അര്‍ത്തുങ്കല്‍ ആയിരംതൈ ഭാഗത്ത് കടലില്‍ കുളിക്കാനിറങ്ങിയ വൈശാഖിനെയും ശ്രീഹരിയെയും കാണാതായത്. ഇരുവരുമടക്കം ആറ് പേരാണ് ഇവിടെ എത്തിയത്. ഇവരില്‍ നാല് പേര്‍ രക്ഷപ്പെട്ടു.

إرسال تعليق

0 تعليقات