banner

കൊല്ലത്ത് ക്രിമിനല്‍ക്കേസ് പ്രതിയായ യുവാവിൻ്റെ ജാമ്യം കോടതി റദ്ദാക്കി; അറസ്റ്റ്

കൊല്ലം : ജാമ്യ വ്യവസ്ഥ ലംഘിച്ചതിന്‌ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ കുറ്റവാളിയുടെ ജാമ്യം കോടതി റദ്ദാക്കി. തഴവ കടത്തൂര്‍ വലിയത്ത് ‌പടീറ്റതില്‍  നൗഫലിന്റെ ജാമ്യമാണ് കൊല്ലം ജില്ലാ
സെഷന്‍സ്‌ കോടതി റദ്ദ്‌ ചെയ്യ്ത്‌ ഉത്തരവായത്‌. 

ജാമ്യത്തില്‍ ഇറങ്ങി വീണ്ടും
കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്ന കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാലാണ്‌ ജാമ്യം റദ്ദ്‌ ചെയ്തത്‌. ഇതിനെ തുടര്‍ന്ന്‌ ഇയാളെ കരുനാഗപ്പള്ളി പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. 

2021 ല്‍ നരഹത്യാശ്രമ കേസ്സില്‍ ഉള്‍പ്പെട്ട്‌ കോടതിയില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയ പ്രതിയെ
കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ജി ഗോപക്കുമാറിന്റെ നേതൃത്വത്തില്‍ എസ്‌.ഐമാരായ അലോഷ്യസ്‌, ശ്രീകുമാര്‍ എന്നിവര്‍ നിരന്തരം നിരീക്ഷിക്കുകയും
ഇയാള്‍ വീണ്ടും സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട വിവരം
സമയബന്ധിതമായി ബഹുമാനപ്പെട്ട കോടതിയെ അറിയിക്കുകയും
ചെയ്യ്തതിനെ തുടര്‍ന്നാണ്‌ ഇയാളുടെ ജാമ്യം റദ്ദ്‌ ചെയ്യാനായത്‌. 

കൊല്ലം സെഷന്‍സ്‌ കോടതി ജഡ്ജ്‌ എം.ബി നനേഹലതയാണ്‌ ഇയാളുടെ ജാമ്യം റദ്ദ്‌ ചെയ്ത്‌ ഉത്തരവായത്‌.

Post a Comment

0 Comments