banner

ഷാജഹാൻ കൊലക്കേസ്; പ്രതികളുടെ ജാമ്യപേക്ഷ കോടതി തള്ളി

ഷാജഹാൻ കൊലക്കേസ് 9,10 പ്രതികളുടെ ജാമ്യപേക്ഷ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ് കോടതി തള്ളി. ഒൻപതാം പ്രതി സിദ്ധാർഥ്, പത്താം പ്രതി ആവാസ് എന്നിവർക്ക് ജാമ്യം നിഷേധിച്ചു. ജാമ്യം നൽകാതിരിക്കാൻ കോടതി പറഞ്ഞ കാര്യങ്ങൾ ഗൗരവതരം. 

പാലക്കാട്‌ ജില്ലയിലെ പല ഭാഗങ്ങളിലും രാഷ്ട്രീയ കുറ്റകൃത്യങ്ങൾ പതിവാണ്. പ്രതികൾ പുറത്ത് ഇറങ്ങുന്നത് മോശം സന്ദേശം നൽകും. പ്രതികളുടെ എല്ലാവിധ സുരക്ഷയും പ്രധാനമാണ്എന്നും കോടതി പറഞ്ഞു. അന്വേഷണം അതിന്റെ ആദ്യ ഘട്ടത്തിൽ നിൽക്കെ ജാമ്യം നൽകരുത് എന്ന പ്രോസിക്യൂഷന് വാദം കണക്കിൽ എടുക്കുന്നു എന്നും കോടതി.

ഷാജഹാന്റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  ബിജെപി പ്രവർത്തകൻ ആറുചാമി കൊലക്കേസിൽ വിചാരണ കോടതി ശിക്ഷിച്ച ആളാണ് ഷാജഹാൻ. 2008ലായിരുന്നു ഈ കൊലപാതകം നടന്നത്. ഷാജഹാന് ആർഎസ്എസ് പ്രവർത്തകരുടെ വധ ഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു.

إرسال تعليق

0 تعليقات