കൂടത്തായ് കൊലപാതക പരമ്പര കേസുകളിൽ പ്രതിഭാഗം നൽകിയ വിടുതൽ ഹർജികൾ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രത്യേക കോടതിയാണ് വാദം കേൾക്കുക. റോയ് തോമസ്, സിലി വധക്കേസുകളിൽ ഒന്നാം പ്രതി ജോളി നൽകിയ വിടുതൽ ഹർജികളാണ് പരിഗണിക്കുന്നത്. ജോളി ജയിലിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിഭാഗം നൽകിയ റിവിഷൻ ഹർജിയും ഇന്ന് പരിഗണിക്കും. ആൽഫിൻ, അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടി മാത്യു കൊല കേസുകൾ ഈ മാസം 31 ന് പരിഗണിക്കും.
കൂടത്തായ് പൊന്നാമറ്റം വീട്ടിൽ റോയ് തോമസിന്റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാൻ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായാത്.അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയിൽ മാത്യു, സിലി, സിലിയുടെ മകൾ രണ്ടര വയസുകാരി ആൽഫൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
0 Comments