banner

തർക്കം തുടരുന്നു, പെരുമണ്‍ ജങ്കാര്‍ക്കടവ് അപകടാവസ്ഥയിൽ തന്നെ

അഞ്ചാലുംമൂട് : അപകടാവസ്ഥയിലായ പെരുമണ്‍ ജങ്കാര്‍ക്കടവിൽ ഉടൻ അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്‌. പനയം മൺഡ്രോതുരുത്ത് പഞ്ചായത്തുകൾ തമ്മിലുള്ള തർക്കം മൂലമാണ് അറ്റകുറ്റപ്പണി നടത്താത്തതെന്നാണ് ആരോപണം. ഇത് പരിഹരിച്ച് ഉടനടി അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അപകടാവസ്ഥയിലുള്ള പെരുമണ്‍ ജങ്കാര്‍ കടവ് സ്ഥിതി ചെയ്യുന്നത് പനയം ഗ്രാമ പഞ്ചായത്ത് പരിധിയിലാണ്. എന്നാൽ കടവിൻ്റെ നടത്തിപ്പവകാശം മൺഡ്രോതുരുത്ത് പഞ്ചായത്തിനും. ഇരു പഞ്ചായത്തുകളും തമ്മിൽ സമവായത്തിലെത്തിയാൽ മാത്രമേ പ്രശ്‌നത്തിന് പരിഹാരമാകൂ. എന്നാൽ ഇരു പഞ്ചായത്തുകളും മൗന നയം സ്വീകരിക്കുന്നതോടെ പെരുമണ്‍ ജങ്കാര്‍ക്കടവിൻ്റെ സ്ഥിതി അനുദിനം മോശമാവും.

പെരുമൺ - പേരുംതുരുത്ത് പാലം പണിയുടെ ഭാഗമായി ഒരു വർഷം മുൻപാണ് ജങ്കാര്‍ക്കടവ് പെരുമൺ ക്ഷേത്രത്തിന് സമീപത്തേക്ക് മാറ്റി സ്ഥാപിച്ചത്. ജങ്കാര്‍ക്കടവ് അപകടാവസ്ഥയിലായതോടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടെന്നും നാട്ടുകാർ പറഞ്ഞു. ജീവഭയം മൂലം പലരും ഇത് വഴിയുള്ള യാത്ര കഴിവതും ഒഴിവാക്കുകയാണെന്നും യാത്രക്കാരും പ്രതികരിച്ചു.

Post a Comment

0 Comments