banner

ട്രാക്കിൻ്റെ ജില്ലാ കൺവെൻഷൻ അഞ്ചാലുംമൂട്ടിൽ നടന്നു

അഞ്ചാലുംമൂട് : ടൂൾസ് റെന്റൽ അസോസിയേഷൻ ഫോർ കെയർ കൊല്ലം ജില്ല കൺവെൻഷൻ അഞ്ചാലുംമൂട്ടിൽ കഴിഞ്ഞ ദിവസം നടന്നു. ട്രാക്കിൻ്റെ വയനാട് ജില്ലാ രക്ഷധികാരിയും സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറുമായ  ഷൗക്കത്തലി ബത്തേരി, ട്രാക്കിൻ്റെ ഇടുക്കി ജില്ലാ സെക്രട്ടറി സ്റ്റേറ്റ് കൗൺസിൽ മെമ്പറുമായ ബാബു എംകെ, ട്രാക്കിൻ്റെ പത്തനംതിട്ട ജില്ല സെക്രട്ടറി രാജേഷ് എന്നിവർ പങ്കെടുക്കുകയും ടൂൾസ് റെന്റൽ അസോസിയേഷൻ ഫോർ കെയർ കൊല്ലം ജില്ലാ കമ്മിറ്റി രൂപീകരിക്കുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. 

ജില്ലാ പ്രസിഡൻ്റായി ഹക്കീമിനെയും സെക്രട്ടറിയായി രാജേന്ദ്രനെയും വൈസ് പ്രസിഡൻ്റായി ശിവകുമാർ ജോയിൻ സെക്രട്ടറിയായി നിസാർ എക്സിക്യൂട്ടീവ് അംഗങ്ങളായായി അബ്ദുൾ മജീദ്, സേവ്യർ, ഷാജഹാൻ, ജോൺ എന്നിവരെയും തിരഞ്ഞെടുത്തു.

Post a Comment

0 Comments