banner

മാതാവിനെ മർദ്ദിച്ച മകനെ പിതാവ് വെട്ടിപരുക്കേൽപ്പിച്ചു

പത്തനംതിട്ട : മദ്യപിച്ചെത്തി അമ്മയെ മർദ്ദിച്ച മകനെ അച്ഛൻ വെട്ടിപരുക്കേൽപ്പിച്ചു. അടൂർ വടക്കത്ത് കാവിൽ രാജേഷിനാണ് പരുക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജേഷിന്റെ തലയ്ക്കും ദേഹത്തും വെട്ടേറ്റിട്ടുണ്ട്. മദ്യപിച്ചെത്തിയ യുവാവ് അമ്മയേയും ഉപദ്രവിച്ചതോടെയാണ് പിതാവ് തങ്കപ്പൻ നായർ വെട്ടിയത്. 

രാജേഷ് ആദ്യം പിതാവിനെ ആക്രമിച്ചു. പിന്നീട് അമ്മയേയും ആക്രമിക്കുകയായിരുന്നു. ഇതോടെ തങ്കപ്പൻ നായർ അടുക്കളയിൽ നിന്ന് വെട്ടുകത്തിയുമായി വന്ന് വെട്ടുകയായിരുന്നു. വെട്ടിയശേഷം തങ്കപ്പൻ നായർ തന്നെയാണ് പൊലീസിനെ വിളിച്ചത്. ആത്മരക്ഷാർഥവും, ഭാര്യയെ രക്ഷിക്കാനുമാണ് ആക്രമിക്കേണ്ടി വന്നത് എന്ന് തങ്കപ്പൻ നായർ പൊലീസിനോട് പറഞ്ഞു. വിമുക്തഭടനാണ് പ്രതിയായ തങ്കപ്പൻ നായർ. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.


Post a Comment

0 Comments