ഇപ്പോഴിതാ സിനിമ കൊണ്ട് ഒരു ഉപകാരവുമില്ലെന്നും സിനിമ നിരോധിക്കണമെന്നുള്ള അഭിപ്രായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം. അടുത്തിടെ ഒരു ഓൺലൈൻ ചാനലിന് നടി നിത്യ മേനോൻ സന്തോഷ് വർക്കി തന്നെ ശല്യം ചെയ്തതിനെപ്പറ്റി തുറന്ന് പറഞ്ഞിരുന്നു. പിന്നാലെ നിത്യ മേനോന് മറുപടി എന്ന നിലയിൽ പ്രസിദ്ധീകരിച്ച യൂട്യൂബ് വീഡിയോയിലാണ് നിത്യ മേനോനെ വിമർശിച്ചു കൊണ്ട് സന്തോഷ് രംഗത്തെത്തിയത്.
തൻ്റെ എൺപത് വയസായ പിതാവിനെ നിത്യ മേനോൻ്റെ മാതാവ് പരിഹസിച്ചുവെന്നും. ഇത്രയും കഷ്ടപ്പെട്ട് പുറകെ നടന്ന തന്നെ ഒഴിവാക്കാൻ നമ്പർ ബ്ലോക്ക് ചെയ്യുന്നതിനു പകരം എടുത്തിട്ട് കാര്യം പറഞ്ഞാൽ മതിയായിരുന്നു എന്നും തുടങ്ങി നിരവധി വിമർശനങ്ങളാണ് നടി നിത്യ മേനോനെതിരെ സന്തോഷ് പറയുന്നത്.
0 تعليقات