കൊല്ലം : കല്ലടയാറ്റില്‍ കാണാതായ യുവതിയെ ഇന്നും കണ്ടെത്താനായില്ല. കുന്നത്തൂര്‍ പാലത്തില്‍ നിന്നും കല്ലടയാറ്റിലേക്ക് വീണ് കാണാതായ കുന്നത്തൂര്‍ തുരുത്തിക്കര തൊടുവയല്‍ വീട്ടില്‍ രഞ്ജിത(20)യ്ക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും വിഫലം.
കൊല്ലത്ത് നിന്നെത്തിയ സ്‌കൂബാ ടീമും ശാസ്താംകോട്ടയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും ഇന്ന് വൈകി 6 മണി വരെ തിരച്ചില്‍ നടത്തിയിട്ടും യുവതിയെ സംബന്ധിച്ച യാതൊന്നും കണ്ടെത്താനായില്ല.
ശക്തമായ അടിയൊഴുക്ക് ഉള്ളതിനാല്‍ തെരച്ചില്‍ ഏറെ ദുഷ്‌കരമാണെന്നാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസമാണ് യുവതി ആറ്റില്‍ വീണത്. പാലത്തിന് അടുത്തുള്ള ബസ്‌സ്റ്റോപ്പില്‍ ബസ് ഇറങ്ങിയ ശേഷം നാട്ടുകാര്‍ നോക്കിനില്‍ക്കെ രഞ്ജിത ആറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
പാലത്തില്‍ രഞ്ജിത ഉപേക്ഷിച്ച ബാഗില്‍ നിന്നും ലഭിച്ച ഫോട്ടോയും മറ്റുമാണ് ആറ്റില്‍ ചാടിയ യുവതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ കാരണമായത്. ഇന്നലെയും സ്‌കൂബയുടെ ടീം പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു.
0 Comments