കൊച്ചി : നടൻ ജോജു ജോർജിന്റെ പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി.
സംഭവത്തിൽ പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ദേഹോപദ്രവം ഏൽപ്പിച്ചതും അസഭ്യവർഷം നടത്തിയതും അടക്കമുള്ള കുറ്റങ്ങൾ ഹൈക്കോടതി റദ്ദാക്കി.
കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്നു വ്യക്തമാക്കി ജോജു ജോർജ് സത്യവാങ്മൂലം നൽകിയിരുന്നു. പരാതി പിൻവലിച്ചാലും പൊതുജനത്തിനെതിരായ കുറ്റകൃത്യം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
0 Comments