banner

വീടിന് മുകളില്‍ പാക് പതാക ഉയര്‍ത്തിയ സംഭവം; ഒരാള്‍ അറസ്റ്റില്‍

ലക്നോ : ഉത്തര്‍പ്രദേശിലെ ഖുശിനഗറിൽ വീടിന് മുകളില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

തരിയസുജന്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള വേദുപര്‍ വില്ലേജില്‍ വെള്ളിയാഴ്ച രാവിലെ ഏകദേശം 11 മണിയോടെ ഒരു വീട്ടില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയത്.

കേസില്‍ സല്‍മാന്‍ (21) എന്ന യുവാവാണ് അറസ്റ്റിലായിട്ടുള്ളത്. പതാക നിര്‍മ്മിച്ച് നല്‍കിയ സല്‍മാന്‍റെ ബന്ധു ഷഹനാസിനെതിയും (22) കേസെടുത്തിട്ടുണ്ട്.

വിവരം ലഭിച്ചയുടന്‍ പാക് പതാക നീക്കം ചെയ്തുവെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് റിതേഷ് കുമാര്‍ സിംഗ് പറഞ്ഞു. പതാക ഉയര്‍ത്താന്‍ സഹായിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

إرسال تعليق

0 تعليقات