banner

കൊല്ലത്ത് കഞ്ചാവ് വില്‍പ്പന നടത്തിയയാള്‍ പിടിയില്‍; വില്പന കോളേജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച്

കിളികൊല്ലൂര്‍ : കോളേജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയയാള്‍ പിടിയില്‍. ചാത്തിനാംകുളം ചന്ദനത്തോപ്പ് പിറങ്ങാട്ട് താഴതില്‍ കുമാര്‍ എന്ന അനില്‍കുമാര്‍ (42) ആണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 200ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കരിക്കോട് ജങ്ഷനില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നവര്‍ സജീവമാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്ത് നിരീക്ഷണം നടത്തിവരികയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളില്‍ നിന്നും പൊലീസ് വിവരം ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ കഞ്ചാവ് ലോബിയിലെ പ്രധാനകണ്ണിയായ അനില്‍കുമാര്‍ പിടിയിലായത്. ചെന്നൈയില്‍ നിന്നും കടത്തികൊണ്ട് വരുന്ന കഞ്ചാവ് ചെറിയ പൊതികളാക്കി ഇരട്ടി വിലക്കാണ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തിയിരുന്നത്. 

വീടുകള്‍ കരാറടിസ്ഥാനത്തില്‍ നിര്‍മ്മിച്ചുകൊടുക്കുന്നതാണ് ഇയാളുടെ തൊഴില്‍ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്നതിന്റെ മറവിലാണ് ഇയാള്‍ കഞ്ചാവ് ജില്ലയിലെത്തിക്കുന്നത്. 

കിളികൊല്ലൂര്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അനീഷ്, ജയന്‍ കെ.സക്കറിയ, താഹകോയ, എ.എസ്.ഐ സന്തോഷ്‌കുമാര്‍, സി.പി.ഒമാരായ ഷണ്‍മുഖദാസ്, മണികണ്ഠന്‍, ഷാജി, ശിവകുമാര്‍, ഡാന്‍സാഫ് ടീമംഗങ്ങളായ ബൈജു.പി.ജെറോം, സിജു, സീനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 

Post a Comment

0 Comments