അതിന്റെ ഭാഗമായി ഊഞ്ഞാലിൽ ഇരിക്കുന്ന മന്ത്രി റിയാസിനെ വിദ്യാഭ്യാസ മന്ത്രി സഹായിക്കുന്നതിന്റെ വീഡിയോയാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ഊഞ്ഞാൽ ആട്ടുന്നതിനായി സംഘാടകർ എത്തിയെങ്കിലും വിദ്യാഭ്യാസ മന്ത്രി സഹായിക്കാനായി മുന്നിട്ടിറങ്ങുകയായിരുന്നു. ശേഷം ഊഞ്ഞാലിൽ ഇരുന്ന മന്ത്രി ശിവൻകുട്ടിയെ റിയാസും സഹായിച്ചു. മിനിട്ടുകൾക്കകം ആയിരക്കണക്കിന് പേരാണ് വീഡിയോ ലൈക്ക് ചെയ്തത്.
അതേസമയം, കൊവിഡ് മൂലം നഷ്ടപ്പെട്ട ഓണാഘോഷം തിരിച്ചുപിടിക്കാൻ വിനോദ സഞ്ചാര വകുപ്പ് വിപുലമായ പരിപാടികളോടെ ഇത്തവണ ഓണം കൊണ്ടാടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കൊവിഡ് മനുഷ്യരെ വേര്‍പെടുത്തി, എന്നാൽ ഓണം മനുഷ്യരെ ഒന്നിപ്പിക്കാനുള്ളതാണ്. രണ്ട് വര്‍ഷത്തിലേറെയായി നാം കൊവിഡ് ദുരിതം അനുഭവിക്കുന്നു. എന്നാല്‍ ഇത്തവണ അതെല്ലാം മറന്ന് എല്ലായിടത്തും മാതൃകാപരമായി ഓണാഘോഷ പരിപാടികൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. വാരാഘോഷത്തില്‍ മുപ്പത് കേന്ദ്രങ്ങളിലായി പതിനായിരത്തോളം കലാകാരന്മാർ പരിപാടികള്‍ അവതരിപ്പിക്കും. പരിപാടികളുടെ നടത്തിപ്പിനായി എം എല്‍ എമാര്‍ ചെയര്‍മാന്മാരായും വിനോദ സഞ്ചാര വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കണ്‍വീനര്‍മാരായും ഉള്ള കമ്മിറ്റികള്‍ രൂപീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.
0 Comments