സ്റ്റോറേജ് യൂണിറ്റ് സേലിന്റെ ഭാഗമായി നടത്തിയ ലേലത്തില്‍ വിറ്റ നിരവധി ബാഗുകളിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സൗത്ത് ഓക്ക്ലാന്റിലെ ഒരു കുടുംബമാണ് ഈ വിവരം പോലീസിനെ അറിയിച്ചത്. ലേലത്തില്‍ വെച്ച സ്യൂട്ട്കേസുകളില്‍ മൃതദേഹങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തിയെന്നാണ് കുടുംബം അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി അന്വേഷണം നടത്തി.
മരിച്ചയാളെ തിരിച്ചറിയുക എന്നതിനാണ് മുന്‍ഗണന. ഇവിടെ കൂട്ടക്കൊല നടന്നിട്ടുണ്ടാകുമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സ്യൂട്ട് കേസ് ലേലത്തില്‍ വെച്ച കമ്പനി ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.
0 Comments