തിരുവനന്തപുരം : വിഴിഞ്ഞം അതിജീവന സമരം മുൻപോട്ട് തന്നെയെന്നും ഇത് നിലനിൽപ്പിന്‍റെ പ്രശ്നം ആണെന്നും സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡിഷ്യസ് ഡിക്രൂസ് വ്യക്തമാക്കി.
സമരത്തില്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകാതെ പോലീസ് നോക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം അതേ പടി അംഗീകരിക്കാനാകില്ല.ഇവിടെ ക്രമസമാധാന പ്രശ്നങ്ങൾ ഇല്ല.കോടതികളും കണ്ണ് തുറന്ന് കാണണം.കോടതികൾ കുറേകൂടി മനുഷികമായി തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
അദാനി ഗ്രൂപ്പ് തുടക്കം മുതൽ എല്ലാവരെയും പറ്റിച്ചു.സമരത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ല. ഒരു അനിഷ്ട സംഭവും ഉണ്ടായിട്ടില്ല.അദാനിക്ക് അടിയറവ് പറയരുത്.നഗരമധ്യത്തിലെ അടച്ചിട്ട മുറികളിൽ ഇരുന്ന് ഈ പ്രശ്നം പഠിക്കാനാവില്ല. സർക്കാരിന്‍റെ സമീപനം തെറ്റെന്നും അദ്ദേഹം പറഞ്ഞു.
0 Comments