banner

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വിലക്കണമെന്ന ഹർജി മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീംകോടതി

ഡൽഹി : തിരഞ്ഞെടുപ്പ് സമയത്ത് സൗജന്യ വാഗ്ദാനങ്ങൾ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍ർജി, സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത്. ഇതുമായി ബന്ധപ്പെട്ട ഹർജികൾ നാല് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. 

തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ വിലക്കാനാകില്ലെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അതേസമയം പൊതുപണം ചെലവഴിക്കുന്നത് ശരിയായ മാർഗത്തിലാണോ എന്നതിൽ ആശങ്കയുണ്ടെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. 

إرسال تعليق

0 تعليقات