വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് നാടിനെ ഞെട്ടിച്ച ദാരുണമായ ആക്രമണമുണ്ടായത്. കരുനാഗപ്പള്ളി ഭാഗത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിലെ യാത്രക്കാരാണ് അരുണിനെ ആക്രമിച്ചത്.
അരുണിനെ കഴുത്തിന് കുത്തിപ്പിടിക്കുകയും പിന്നീട് ഇതേ രീതിയില്‍ അൽപദൂരം കാറിന്റെ ഡോറില്‍ കുത്തിപ്പിടിച്ച് നിര്‍ത്തി വലിച്ചിഴക്കുകയും ശേഷം യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കടന്നുകളയും ആയിരുന്നു.
ടോൾ നൽകാതെ പോകാൻ തുനിഞ്ഞ കാർ യാത്രക്കാരെ ചോദ്യം ചെയ്ത പ്രതിയെ ചൊടിപ്പിച്ചതെന്നാണ് വിവരം.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ടോള്‍ ബൂത്തിലെ സിസിടിവി ക്യാമറകളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അതേ സമയം, പോലീസ് പ്രതി പാരിപ്പള്ളി സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതായി വിവരമുണ്ട്.
0 Comments