banner

നാല് വയസുകാരിയായ മകളെ യുവതി നാലാം നിലയില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി

ബെംഗളൂരു : നാല് വയസ് പ്രായമുളള മകളെ നാലാം നിലയില്‍ നിന്ന് യുവതി താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി. നോര്‍ത്ത് ബെംഗളൂരുവിലെ എസ്.ആര്‍ നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍ വ്യാഴാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. ഉടന്‍ തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊലപാകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

കുട്ടിയെ എറിഞ്ഞ ശേഷം യുവതി ബാല്‍ക്കണിയുടെ റയിലിംഗില്‍ കയറി കുറച്ച് നേരം നില്‍ക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുക്കള്‍ യുവതിയെ അവിടെ നിന്ന് മാറ്റുകയായിരുന്നു.

നാല് വയസുകാരിയായ മകള്‍ക്ക് സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലായിരുന്നു. കുട്ടിയുടെ ഈ അവസ്ഥ കാരണം യുവതി വിഷാദരോഗത്തിലായിരുന്നുവന്നും ഇതാണ് ഇവരെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.

ഇവരുടെ ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. യുവതി ബെംഗളൂരുവില്‍ ദന്തഡോക്ടറായും ഭര്‍ത്താവ് സോഫ്റ്റ് വെയര്‍ എഞ്ചിനിയറായും ജോലി ചെയ്ത് വരികയായിരുന്നു. യുവതിയുടെ മാനസികാരോഗ്യം സംബന്ധിച്ചുള്ള കാര്യങ്ങള്‍ വീക്ഷിച്ച് വരുകയാണെന്ന് സീനിയര്‍ പോലീസ് ഓഫീസര്‍ ശ്രീനിവാസ് ഗൗഡ പറഞ്ഞു.

Post a Comment

0 Comments