banner

കൊല്ലത്ത് ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരണപ്പെട്ടത് 52കാരിയായ നഴ്സ്

കൊല്ലം : എഴുകോണിനും ചീരങ്കാവിനും മധ്യേ കല്ലുംപുറത്തു ട്രെയിൻ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. കടയ്ക്കൽ ശ്രീമന്ദിരത്തിൽ എസ്. എസ്. ബിന്ദു (52) ആണ് കഴിഞ്ഞ ദിവസം ട്രെയിൻ തട്ടി മരിച്ചത്.

എഴുകൊൺ ഇ.എസ്.ഐ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് മരിച്ചു ബിന്ദു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ചീരങ്കാവിനും എഴുകോൺ റെയിൽവേ സ്റ്റേഷനും മധ്യേയായിരുന്നു മൃതദേഹം കണ്ടെത്തിയത്. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.


Post a Comment

0 Comments