banner

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു,​ യുവാവ് അറസ്റ്റിൽ



പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. 

കുറിച്ചിമുട്ടം സ്വദേശി സോനു വർഗീസിനെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച സ്കൂൾ വിട്ടുവന്ന പെൺകുട്ടിയെ പ്രതി സോനു വർഗീസ് വഴിയിൽ തടഞ്ഞു നിറുത്തുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. 

തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്.

ഒരു കൊല്ലം മുൻപാണ് പെൺകുട്ടി യുവാവുമായി പരിചയപ്പെടുന്നത്. ഇതിനിടെ പലതവണ യുവാവ് പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് മൊഴി,​ പെൺകുട്ടിക്ക് വിവാഹവാഗ്ദാനം നൽകിയെന്നും പരാതിയുണ്ട്, കുറിച്ചിമുട്ടത്ത് നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Post a Comment

0 Comments