banner

ഏറ്റവും പ്രായം കുറഞ്ഞ ലോകസഞ്ചാരിയായി 17കാരൻ; ചെറിയ സന്തോഷ് ജോർജ് കുളങ്ങര?

സന്തോഷ് ജോർജ് കുളങ്ങരയെ അറിയാത്ത മലയാളികൾ ചുരുക്കമാണ്. ലോകത്തുടനീളം സഞ്ചരിച്ച് തൻ്റെ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളിലൂടെ മലയാളിയെ ലോകം കാണിച്ച വ്യക്തിയാണ് മലയാളിയായ സന്തോഷ് ജോർജ് കുളങ്ങര. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ പ്രകാരം ഏറ്റവും പ്രായം കുറഞ്ഞ ലോകസഞ്ചാരിയായി ഒരു പതിനേഴ് കാരൻ ലോക റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ്.

ബൈക്കിലും കാറിലുമൊന്നുമല്ല ഈ മിടുക്കൻ്റെ യാത്ര. മറിച്ച് ചെറുവിമാനത്തിലാണ്. അതും ഒറ്റയ്ക്ക്. അത് കൊണ്ട് തന്നെ ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറിയിരിക്കുകയാണ് കൗമാരക്കാരനായ ഈ ബ്രിട്ടീഷ്-ബെൽജിയൻ പൈലറ്റ്. മാക്ക് റഥർഫോർഡ് എന്ന 17 കാരനാണ് നിലവിലെ ലോക റെക്കോർഡ് തകർത്തത്. 52 രാജ്യങ്ങളിലൂടെയുള്ള അഞ്ച് മാസത്തെ യാത്രയ്ക്ക് ശേഷമാണ് മാക്ക് ബൾഗേറിയയിലെ സോഫിയയിൽ തിരിച്ചെത്തിയത്.

വഴിയിലെ പ്രതിസന്ധികൾ മറികടന്നാണ് 17 കാരൻ ഈ നേട്ടം കൈവരിച്ചത്. മണൽക്കാറ്റുകൾ നേരിട്ടും, ജനവാസമില്ലാത്ത പസഫിക് ദ്വീപിൽ രാത്രി കാലങ്ങൾ ചിലവഴിച്ചുമാണ് ഈ കൗമാരക്കാരൻ യാത്ര പൂർത്തിയാക്കിയത്. മാതാപിതാക്കൾ ബ്രിട്ടീഷുകാരാണെങ്കിലും മാക്ക് റഥർഫോർഡ് വളർന്നത് ബെൽജിയത്തിലാണ്.


إرسال تعليق

0 تعليقات