banner

യൂട്യൂബ് ചാനലിനായി പാമ്പുകളെ കൈവശംവെച്ച യുവാവ് പിടിയിൽ

യൂട്യൂബ് ചാനലിനായി അനധികൃതമായി പാമ്പുകളെ കൈവശംവെച്ച യുവാവ് പൊലീസിന്‍റെ പിടിയിലായി. യൂട്യൂബറായ രാമചന്ദ്ര റാണ എന്ന മുപ്പത്തിയൊന്നുകാരനാണ് പിടിയിലായിരിക്കുന്നത്. മൂന്ന് മൂര്‍ഖൻ പാമ്പുകളടക്കം ആറ് പാമ്പുകളെയാണ് ഇയാളുടെ കയ്യില്‍ നിന്ന് പിടികൂടിയിരിക്കുന്നത്.

യൂട്യൂബില്‍ ഒരു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട് രാമചന്ദ്ര റാണയ്ക്ക്. പാമ്പുകളുമായുള്ള വീഡിയോകളും റാണ തന്‍റെ ചാനലിലൂടെ പങ്കുവച്ചിരുന്നു. ഇതിനായി മഴക്കാലത്ത് താൻ നാട്ടില്‍ വച്ച് പിടികൂടിയതാണ് പാമ്പുകളെയെന്ന് റാണ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ആവശ്യം കഴിഞ്ഞാല്‍ പാമ്പുകളെ തിരികെ തുറന്നുവിടുമെന്നും പാമ്പുകള്‍ക്ക് മറ്റ് ഉപദ്രവമുണ്ടാക്കാറില്ലെന്നും റാണ പറയുന്നു. 

Post a Comment

0 Comments