banner

മൂന്ന് പേരെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. മീഞ്ചന്തയിൽ ഒളിവിൽ കഴിയുകയായിരുന്ന പർഗന സ്വദേശി രവികുൽ സർദാറാണ് പിടിയിലായത്. 

ബംഗാളിലെ കാനിംഗ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്. കൃത്യം നടത്തിയ ശേഷം രവികുൽ കോഴിക്കോട്ടേക്ക് ട്രെയിൻ കയറുകയായിരുന്നു. 

പരിചയക്കാരനായ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിച്ചുവരികയായിരുന്ന ഇയാളെ, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. രവികുൽ സർദാറിനെ ഒളിവിൽ താമസിക്കാൻ സഹായിച്ച മൂന്ന് പേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
 

إرسال تعليق

0 تعليقات