banner

തെന്മല ഡാം നാളെ തുറക്കും; കല്ലടയാറ്റിൽ ജലനിരപ്പുയരാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് കളക്ടർ

കൊല്ലം : റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായ തെന്മല ഡാം നാളെ തുറക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും കളക്ടറുമായ അഫ്സാന പർവീൺ അറിയിച്ചു. കല്ലടയാറ്റിൽ ജലനിരപ്പുയരാൻ സാധ്യതയുള്ളതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കളക്ടർ വ്യക്തമാക്കി.

കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം...
റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് ക്രമീകരിക്കുന്നതിനു വേണ്ടി 05.08.2022 രാവിലെ 11.00 മണി മുതൽ ഡാമിന്റെ ഷട്ടറുകൾ 10 സെന്റിമീറ്റർ ഉയർത്തി അധിക ജലം കല്ലട ആറ്റിലേയ്ക്ക് ഒഴുക്കി വിടുന്നതാണ്.  കല്ലടയാറ്റിലെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുളളതിനാൽ നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും നദിയിലും നദീമുഖങ്ങളിലും വിവിധ പ്രവർത്തനങ്ങളിലേർലേർപ്പെടുന്നവരും ജാഗ്രത പാലിക്കണമെന്നറിയിക്കുന്നു. 

അടിയന്തര ഘട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലേക്ക് ബന്ധപ്പെടാവുന്നതാണ്.

ജില്ലാ കൺട്രോൾ റൂം 
ലാൻഡ് ലൈൻ     :  0474-2794002, 2794004, മൊബൈൽ : 9447677800 (വാട്ട്സാപ്പ്), ടോൾ ഫ്രീ നമ്പർ  :  1077 

താലൂക്ക് കൺട്രോൾ റൂം 
കരുനാഗപ്പള്ളി  :  0476-2620233, കുന്നത്തൂർ  :  0476-2830345, കൊല്ലം :  0474-2742116, കൊട്ടാരക്കര :  0474-2454623, പത്തനാപുരം :  0475-2350090,  പുനലൂർ :  0475-2222605

Post a Comment

0 Comments