ഈ വര്‍ഷം പുറത്തിറങ്ങിയ വമ്പൻ ബോളിവുഡ് ചിത്രങ്ങളാണ് ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദയും അക്ഷയ് കുമാറിന്റെ രക്ഷാ ബന്ധനും. എന്നാല്‍ ഈ വർഷം ഇതുവരെ പുറത്തിറങ്ങിയ മിക്ക ഹിന്ദി സിനിമകളും ബോക്‌സ് ഓഫീസില്‍ ഇടം നേടാന്‍ പാടുപെട്ടിട്ടുണ്ട്. മറുവശത്ത് തെന്നിന്ത്യന്‍ സിനിമകള്‍ വലിയ രീതിയില്‍ തന്നെ അഭിനന്ദിക്കപ്പെടുകയാണ്.
അതിനിടെ, ഇന്ത്യന്‍ സിനിമാ താരം അനുപം ഖേര്‍ ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ ചില വെളിപ്പെടുത്തലുകൾ നടത്തി. ബോളിവുഡുമായി താരതമ്യം ചെയ്യുമ്പോള്‍ ദക്ഷിണേന്ത്യന്‍ സിനിമകള്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നതായിരുന്നു അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്.
ഇവ രണ്ടിനേയും തമ്മില്‍ താരതമ്യം ചെയ്യുന്നില്ല. എന്നാല്‍ അവരുടെ സിനിമകള്‍ (ദക്ഷിണേന്ത്യൻ) പ്രസക്തമാണെന്നാണ് ഞാന്‍ കരുതുന്നത്. കാരണം അവര്‍ ഹോളിവുഡിനെ അനുകരിക്കുന്നില്ല. അവര്‍ കഥകള്‍ പറയുകയാണ്. എന്നാല്‍ നമ്മളിവിടെ താരങ്ങളെ വില്‍ക്കുകയാണ്," അനുപം ഖേര്‍ ഇ-ടൈംസിനോട് പറഞ്ഞു. സിനിമാ നിര്‍മ്മാതാക്കള്‍ പ്രേക്ഷകരെ വില കുറച്ച് കാണരുതെന്നും അദ്ദേഹം പറഞ്ഞു.
0 Comments