banner

‘മൂന്നാം കക്ഷികൾ ഇടപെടരുത്’: ശ്രീലങ്കയിൽ ചൈനീസ് കപ്പൽ നങ്കൂരമിട്ട സംഭവത്തിൽ മുന്നറിയിപ്പുമായി ചൈന



കൊളംബോ : ശ്രീലങ്കയിലെ ചൈനയുടെ അധീനതയിലുള്ള തുറമുഖമായ ഹമ്പൻടോട്ടയിൽ ചൈനീസ് കപ്പൽ യുവാൻ വാങ് 5 ചൊവ്വാഴ്ച നങ്കൂരമിട്ട സംഭവത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള മൂന്നാം കക്ഷികൾക്ക് മുന്നറിയിപ്പുമായി ചൈന. തങ്ങളുടെ ശാസ്ത്ര ഗവേഷണ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിയമത്തിന് അനുസൃതമാണെന്നും ‘മൂന്നാം കക്ഷികൾ’ ഇടപെടരുതെന്നും ചൈന പറഞ്ഞു.

ksfe prakkulam

 അതേസമയം, ആന്റിനകളും കമ്മ്യൂണിക്കേഷൻ ഗിയറുകളുമുള്ള കപ്പൽ ചാരപ്രവർത്തനം നടത്തുന്നതിനായാണ് ശ്രീലങ്കയിൽ എത്തിയതെന്നാണ് ഇന്ത്യയും യു.എസും ആശങ്കപ്പെടുന്നത്.

‘ചൈനയുടെ ശാസ്ത്ര ഗവേഷണ കപ്പലായ യുവാൻ വാങ് 5 ചൊവ്വാഴ്ച ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തെത്തി. ചൈനീസ് അംബാസഡർ ക്വി ഷെൻഹോങ് ആതിഥേയത്വം വഹിച്ച സ്വാഗത ചടങ്ങിൽ, പ്രസിഡന്റിന്റെ പ്രതിനിധികൾ ഉൾപ്പെടെ നിരവധി മുതിർന്ന ശ്രീലങ്കൻ ഉദ്യോഗസ്ഥർ പങ്കെടുത്തു,’ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.


Post a Comment

0 Comments