തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ തോക്കു ചൂണ്ടി മോഷണശ്രമം. തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ ഹൗസിങ്ങ് കോളനിയിലെ അടഞ്ഞു കിടന്ന വീട് കുത്തിക്കുറക്കാനാണ് രണ്ടു മോഷ്‌ടാക്കള്‍ ശ്രമിച്ചത്.
.gif)
ഇതു ശ്രദ്ധയില്‍പ്പെട്ട അയല്‍വീട്ടുകാര്‍ തടഞ്ഞു. ഇതോടെയാണ് മോഷ്‌ടാക്കള്‍ വീട്ടുകാര്‍ക്കുനേരെ തോക്കൂചൂണ്ടിയത്. പ്രദേശവാസികളെ ഭീതിയിലാക്കിയശേഷം ഇവര്‍ സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു.
വഞ്ചിയൂരിന് സമീപം ഒരു സ്‌പെയര്‍പാട്സ് കടയില്‍ മോഷ്‌ടാക്കള്‍ എത്തിയ വിവരം ലഭിച്ചതോടെ പൊലീസ് സംഘം സ്ഥലത്തെത്തി. പൊലീസിന് നേരെയും തോക്കുചൂണ്ടിയ മോഷ്‌ടാക്കള്‍ അവിടെ നിന്നും കടന്നു കളയുകയായിരുന്നു. മോഷ്‌ടാക്കളെ കണ്ടെത്താനായി പൊലീസ് തിരുവനന്തപുരം നഗരത്തില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. മോഷ്‌ടാക്കള്‍ ഇതരസംസ്ഥാനക്കാരാണെന്നാണ് നിഗമനം.
0 Comments