banner

കൊല്ലത്ത് കുട്ടികളുടെ അശ്ലീലചിത്രങ്ങൾ തിരഞ്ഞവർ പോലീസ് പിടിയിലായി

കൊല്ലം : കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഇന്റര്‍നെറ്റില്‍
തിരഞ്ഞവര്‍ക്കും പങ്കുവച്ചവര്‍ക്കുമെതിരെ കൊല്ലം സിറ്റി പോലീസ്‌ വ്യാപക പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായിരുന്നു ജില്ലയിലെ പരിശോധനകൾ. നാല് അസിസ്റ്റന്റ്‌
കമ്മീഷണര്‍മാരുടെയും ഇന്‍സ്പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ ജില്ലയിലെ ഇരുപത്തിനാല്‌ കേന്ദ്രങ്ങളിലാണ്‌ റെയ്ഡ്‌ നടന്നത്‌. 

അശ്ലീല ചിത്രങ്ങളും
വീഡിയോകളും കാണുകയും പങ്കുവയ്ക്കുകയും ചെയ്ത
ഇരുപത്തിനാലോളം ഡിജിറ്റല്‍ ഉപകരണങ്ങളാണ്‌ പോലീസ്‌ പിടച്ചെടുത്ത്‌ കോടതി മുഖാന്തിരം ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക്ക്‌ സയന്‍സ്‌ ലാബിലേക്ക്‌ അയച്ചത്‌. കൊല്ലം സിറ്റി പരിധിയില്‍പ്പെട്ട കൊല്ലം ഈസ്റ്റ്‌, കിളികൊല്ലൂര്‍, ഓച്ചിറ, പരവൂര്‍, ഇരവിപുരം, കണ്ണനല്ലൂര്‍, പാരിപ്പള്ളി, ചവറ, അഞ്ചാലുംമൂട്‌, കൊട്ടിയം, കരുനാഗപ്പളളി, ശക്തികുളങ്ങര എന്നീ പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ നിന്നുമായി മൊബൈല്‍ ഫോണ്‍, മെമ്മറികാര്‍ഡ്‌, സിംകാര്‍ഡുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ പിടികൂടിയത്‌.

സൈബര്‍ ഇടങ്ങളില്‍ കുട്ടികളെ സംബന്ധിച്ച അശ്ലീലം തിരഞ്ഞവരാണ്‌
പോലീസ്‌ നടപടിക്ക്‌ വിധേയരായത്‌. അന്യസംസ്ഥാന സ്വദേശിയായ അതിഥി
തൊഴിലാളിയും വിദ്യാര്‍ത്ഥികളും യുവാക്കളും, പ്രഫഷണലുകളും
കൂലിപണിക്കാരനും നടപടി നേരിട്ടവരില്‍ ഉള്‍പ്പെടുന്നു. സാമൂഹ്യമാധ്യമങ്ങള്‍
നിരീക്ഷിക്കുതിന്‌ സംസ്ഥാന പോലീസ്‌ ആസ്ഥാനത്തും ജില്ലാ പോലീസ്‌
ആസ്ഥാനത്തും പ്രവര്‍ത്തിക്കുന്ന സൈബര്‍ വിഭാഗങ്ങള്‍ സായുക്തമായി
നടത്തിയ നിരീക്ഷണത്തിനൊടുവിലാണ്‌ പരിശോധനകള്‍ നടത്തിയത്‌.

പിടികൂടിയ ഉപകരണങ്ങളുടെ ഫോറന്‍സിക്‌ പരിശോധന ഫലം വന്നശേഷം കുറ്റവാളികള്‍ക്കെതിരെ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാവുമെന്നും, സിറ്റി പോലീസ്‌ കമ്മീഷണര്‍ മെറിന്‍ ജോസഫ്‌ ഐ.പി.എസ്‌ അറിയിച്ചു.
അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സോണി ഉമ്മന്‍കോശിയുടെയും സി
ബ്രാഞ്ച്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ സക്കറിയാ മാത്യുയുടെയും
നേതൃത്വത്തില്‍ സിറ്റി സൈബര്‍ സെല്ലാണ്‌ റെയ്ഡ്‌ നടപടികള്‍
ഏകോപിപ്പിച്ചത്‌.

Post a Comment

0 Comments