banner

വീട് മണ്ണിനടിയിൽപ്പെട്ട 5 പേരും മരിച്ചു, മൃതദേഹങ്ങൾ മണ്ണിനടിയിൽ നിന്നു കണ്ടെത്തി; പ്രദേശത്ത് രാത്രി പെയ്തത് അതിതീവ്ര മഴ



ഇടുക്കി : തൊടുപുഴ മുട്ടം കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ അഞ്ച് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. സോമന്‍, അമ്മ തങ്കമ്മ(75), ഭാര്യ ഷിജി, മകള്‍ ഷിമ(25)ചെറുമകന്‍ ദേവാനന്ദ്(5) എന്നിവരാണ് മരിച്ചത്.

ksfe prakkulam

ദുരന്തത്തില്‍ ഇവരുടെ വീട് പൂര്‍ണമായും തകര്‍ന്ന് ഒലിച്ചുപോയിരുന്നു. കുടയത്തൂര്‍ ജംഗ്ഷനിലുള്ള മാളിയേക്കല്‍ കോളനിക്ക് മുകളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിനും 3.30നുമിടെയാണ് ഉരുള്‍പൊട്ടലുണ്ടായത്.
 
സോമന്റ് വീട് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയിരുന്നു. പ്രദേശത്തെ റോഡും കൃഷിയിടങ്ങളും ഒലിച്ചുപോയിട്ടുണ്ട്. ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ എന്‍.ഡി.ആര്‍.എഫ് സംഘം കുടയത്തൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തും. തൃശൂരില്‍ നിന്നുള്ള സംഘമാണ് തൊടുപുഴയിലേക്ക് എത്തുക. റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുന്നത് വൈകി.

ഇടുക്കി കളക്ടറും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തൊടുപുഴ പുളിയന്മല റോഡില്‍ തിങ്കളാവ്ച രാത്രി വരെ ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് വ്യക്തമാക്കി.

إرسال تعليق

0 تعليقات